കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

Posted on: October 30, 2017 10:31 pm | Last updated: October 31, 2017 at 10:33 am

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബയ്ക്കാണ് 16 അംഗ മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചത്. എന്നാല്‍ അടുത്ത മന്ത്രിസഭ രൂപീകരിക്കുന്നത് വരെ അധികാരത്തില്‍ തുടരാന്‍ അമീര്‍ ആവശ്യപ്പെട്ടു.

ക്യബ്‌നറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുള്ളാ അല്‍ സബ്അ് നെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവെച്ചത്. പത്ത് എംപിമാര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളില്‍ ക്രക്കേട് ആരോപിച്ചാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല