പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ബിഎസ്എന്‍എലിന്റെ 60 ശതമാനം ആനുകൂല്യം

Posted on: October 30, 2017 7:29 pm | Last updated: October 30, 2017 at 7:29 pm

കൊല്ലം : പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കു 60 ശതമാനം ബിഎസ്എന്‍എല്‍ ആനുകൂല്യം. നവംബര്‍ ഒന്നു മുതലാണു മുന്‍കൂര്‍ പണമടയ്ക്കുന്ന നിലവിലുള്ളതും പുതിയതുമായ പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് പ്രതിമാസ നിശ്ചിത ചാര്‍ജില്‍ 60 ശതമാനം വരെ ആനുകൂല്യം പ്രഖ്യാപിച്ചത്. 12 മാസത്തേക്ക് മുന്‍കൂറായി പണം അടയ്ക്കുന്നവര്‍ക്കു പ്ലാന്‍325നു 975 രൂപയും, പ്ലാന്‍525നു 2205 രൂപയും, പ്ലാന്‍799നു 4794 രൂപയും ഡിസ്‌കൗണ്ടായി ലഭിക്കും.

പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ സൗജന്യ ഡാറ്റാ പരിധിയിലും വര്‍ധനവുണ്ടായി. പ്ലാന്‍ 225നു മൂന്നു ജിബിയും പ്ലാന്‍ 525 നു 15 ജിബിയും പ്ലാന്‍ 799നു 60 ജിബിയും പ്ലാന്‍ 1525 നു വേഗത പരിമിതികളില്ലാതെ ഡേറ്റയും ലഭിക്കും. നവംബര്‍ മാസത്തില്‍ പുതിയ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആക്ടിവേഷന്‍, സിം ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു