Connect with us

Kerala

എ.ജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചുനോക്കിയാല്‍ മനസിലാകുമെന്ന് കാനം രാജേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: എജിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്.എ.ജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചുനോക്കിയാല്‍ മനസിലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്‌റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതന്ത്ര സ്ഥാപനമാണ്. ഭരണപരമായ ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എ.ജിയും സര്‍ക്കാരും തമ്മിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമാണ്. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം പറഞ്ഞു.

എന്നാല്‍ കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് എജിയാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എജിയുടെ ഓഫീസ് വ്യക്തമാക്കി. ചട്ടങ്ങളില്‍ ഇക്കാര്യമുണ്ടെന്നും ഓഫീസ് ചൂണ്ടിക്കാട്ടി.കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാനം എജിക്കെതിരെ രംഗത്തെത്തിയത്. എജി വിഷയത്തില്‍ വിവാദമുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് കാനം പറഞ്ഞു. വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്ന് കാനം പറഞ്ഞു.

 

Latest