National
കശ്മീരിന് സ്വയംഭരണാധികാരം നല്‍കണം: പി ചിദംബരം

ന്യഡല്‍ഹി : ജമ്മു കശ്മീരിലെ ജനതയ്ക്ക് സ്വയംഭരണം വേണമെന്ന വാദത്തെ അനുകീലിക്കുന്നെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം.സ്വാതന്ത്ര്യത്തിനായി കാശ്മീരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത് സ്വയം ഭരണമാണ് .ആര്‍ട്ടിക്കിള്‍. അവരോടു സംസാരിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസിലായെന്നും ചിദംബരം പറഞ്ഞു.
എന്നാല്‍ ചിദംബരത്തിന്റെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. ഇന്ത്യ പല കഷ്ണങ്ങളായി മുറിക്കണമെന്നാണ് ചിദംബരം പറയുന്നത്. സുരക്ഷ ജീവനക്കാരെ കൊലപ്പെടുത്തിയവരെ പിന്തുണയ്ക്കുകയാണ് ചിദംബരവും കോണ്‍ഗ്രസുമെന്ന് പറഞ്ഞ സ്മൃതി, ജമ്മു കശ്മീരിലെ ക്രമസമാധാനനില താറുമാറാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും ആരോപിച്ചു.
ചിദംബരത്തിന്റെ പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായം മാത്രമല്ലന്നും, വ്യക്തിപരം മാത്രമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും പറഞ്ഞൊഴിഞ്ഞു.