Connect with us

Kozhikode

ദേശീയതക്ക് വ്യതിചലനം സംഭവിക്കുന്നു;ഇന്ത്യ ആരുടേതാണെന്ന ചോദ്യം പ്രസക്തമാണ്: സുനില്‍ പി ഇളയിടം

Published

|

Last Updated

എല്‍.ഐ.സി.എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ഡിവിഷന്റെ ജനകീയ സദസില്‍ സുനില്‍ പി ഇളയിടം

കോഴിക്കോട് : ഇന്ത്യന്‍ ദേശീയത ആട്ടിയോടിക്കലില്‍ നിന്നും രൂപപ്പെട്ടുവന്നതല്ലെന്ന് പ്രഭാഷകന്‍ സുനില്‍ പി ഇളയിടം. പാവങ്ങളില്‍ പാവങ്ങളുടേതും, ആട്ടിപ്പായിക്കപ്പെടുന്നവരുടേതുമാണ് യഥാര്‍ത്ഥ ഇന്ത്യ എന്നും അദ്ദേഹം പറഞ്ഞു. എല്‍.ഐ.സി.എംപ്ലോയീസ് യൂണിയന്‍ കോഴിക്കോട് ഡിവിഷന്റെ “എന്താണ് ഇന്‍ഡ്യ, ആരുടെതാണ് ഇന്ത്യ, ഐഡിയ ഓഫ് ഇന്ത്യ” എന്ന “ജനകീയ സദസ്സില്‍” മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഡ്യയിലെ മുഴുവന്‍ സാമാന്യ ജനങ്ങളെയും ഒരു കുടകീഴില്‍ കൊണ്ടുവരുവാന്‍ യഥാര്‍ത്ഥ ദേശീയതക്ക് കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് വിരുദ്ധതയിലൂന്നിയ ഇന്ത്യന്‍ ദേശീയതയ്ക്ക് സ്വാതന്ത്ര്യസമരകാലത്ത് മത ഭാഷാ ഭിന്നതകള്‍ക്കപ്പുറം ജനങ്ങളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞു. അന്ന് ബ്രിട്ടിഷ്‌കാരോട് സമരം ചെയ്ത് ഊര്‍ജ്ജം പാഴാക്കേണ്ട എന്ന നിലപാടായിരുന്നു സവര്‍ക്കറടക്കമുള്ള ഹിന്ദുത്വ വാദികള്‍ക്ക് . മുസ്ലീം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളോടും, കമ്മ്യൂണിസ്റ്റുകാരോടുമാണ് സമരം ചെയ്യേണ്ടതെന്ന നിലപാടായിരുന്നു അവര്‍ക്ക്. എന്നാല്‍ ഇന്ന് യഥാര്‍ത്ഥ ദേശീയതക്ക് വ്യതിചലനം സംഭവിക്കുകയാണ്. പാവങ്ങളുടെ കണ്ണീര് ഒപ്പേണ്ട സാഹചര്യമുള്ള ഇന്നത്തെ ഇന്ത്യയില്‍ പാവങ്ങളെ കൊന്നൊടുക്കുന്നതും, പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതുമായ നയസമീപനമാണ് ഇന്ന് രാജ്യത്ത് നില നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.