Connect with us

National

ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് പഠനയാത്ര നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍

Published

|

Last Updated

ജയ്പൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര നിര്‍ബന്ധമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദയ്പൂരിലെ പ്രതാപ് ഗൗരവ് കേന്ദ്രയിലേക്ക് കോളജ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പഠനയാത്ര നടത്തണമന്നാണ് ഉത്തരവ്. മഹാറാണ പ്രതാപ് രാജാവിന്റെ ചരിത്രം വിവരിക്കുന്ന ഈ കേന്ദ്രം കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതാണ് ഉദ്ഘാടനം ചെയ്തത്.

രാജസ്ഥാന്‍ ജോയിന്റ് ഡയറക്ടര്‍ ബന്ദന ചക്രവര്‍ത്തിയാണ് വിവാദ ഉത്തരവ് പുറത്തിറക്കിയത്. പ്രതാപ് ഗൗരവ് കേന്ദ്രത്തെ ദേശീയ തീര്‍ഥാടന കേന്ദ്രമായി വിശേഷിപ്പിച്ചാണ് നടപടി. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സോഹന്‍ സിംഗ് ആണ് കേന്ദ്രത്തിന് രൂപം നല്‍കിയത്.

അതേസമയം, സര്‍ക്കാറിന്റെ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

Latest