കോട്ടയത്ത് അബദ്ധത്തില്‍ വെടിപൊട്ടി മധ്യവയസ്‌കന്‍ മരിച്ചു

Posted on: October 28, 2017 1:06 pm | Last updated: October 28, 2017 at 5:14 pm

കോട്ടയം: പാലായില്‍ മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ചു. ഉഴവൂര്‍ കടപ്പനാല്‍ ഷാജു ഇസ്രയേല്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.45ന് വീടിനുള്ളില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. എസ്.ബി.ബി.എല്‍-11711 സിംഗിള്‍ ബാരല്‍ തോക്ക് അബദ്ധത്തില്‍ പൊട്ടിയതാണെന്ന് സംശയിക്കുന്നു.

30 വര്‍ഷമായി ഷാജു ഈ തോക്ക് ഉപയോഗിക്കുന്നുണ്ട്. തോക്ക് ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.