ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി. വി. സിന്ധു സെമിയില്‍

Posted on: October 27, 2017 11:23 pm | Last updated: October 27, 2017 at 11:23 pm

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. വി. സിന്ധു സെമിയില്‍ കടന്നു. ചൈനയുടെ ചെന്‍ യുഫിയെ പരാജയപ്പെടുത്തിയാണ് സിന്ധു അവസാന നാലിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം.

സ്‌കോര്‍: 2114, 2114. ലോക രണ്ടാം നമ്ബര്‍ താരമായ സിന്ധു വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ചൈനീസ് താരത്തെ വീഴ്ത്തിയത്. സിന്ധു ആദ്യമായാണ് ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ട് കടക്കുന്നത്.