Connect with us

Health

ഡല്‍ഹിയില്‍ തലകള്‍ തമ്മില്‍ ചേര്‍ന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തലകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി. എയിംസില്‍ 16 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലാണ് ഒഡീഷയില്‍ നിന്നുള്ള രണ്ട് വയസ്സ് പ്രായമായ ജഗയെയും കാലിയയേയും വേര്‍പ്പെടുത്തിയത്. 30 ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്കിയ നടത്തിയത്. ഐസിയുവില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയും വലിയ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്.

തലയിലെ രക്തക്കുഴലുകളും മസ്തിഷ്‌ക കലകളും തമ്മില്‍ കൂടിച്ചേര്‍ന്ന നിലയിലായിരുന്നു കുട്ടികള്‍. മുപ്പത് ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.