ഖാസിയുടെ മരണം: പുനരന്വേഷണം വേണം: ഐ എന്‍ എല്‍

Posted on: October 26, 2017 10:37 pm | Last updated: October 26, 2017 at 10:37 pm

കാസര്‍കോട്: ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ വെളിപ്പടുത്തലിന്റെ സാഹചര്യത്തില്‍ പുനരന്വേഷണം വേണമെന്ന് ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കും. പ്രസ്തുത വിഷയത്തില്‍ കോടതി വിധി വന്നതി്‌നുശേഷം വേണ്ട പ്രക്ഷോഭ പരിപാടികള്‍ പാര്‍ട്ടി നടത്തും.

ഖാസി വിഷയത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ബഹുജനധര്‍ണയും പാര്‍ട്ടി നടത്തി സമരപാതയിലാണ്. പുതിയ വെളിപ്പടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ജില്ലാ പോലീസ്‌മേധാവി യുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് അസീസ് കടപ്പുറം പറഞ്ഞു.