മോദിക്ക് ജനങ്ങളുടെ വേദന അറിയാന്‍ ഹൃദയമില്ലെന്ന് രാഹുല്‍ ഗാന്ധി

Posted on: October 26, 2017 10:06 pm | Last updated: October 26, 2017 at 10:06 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ വേദന അറിയാന്‍ ഹൃദയമില്ലെന്ന് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. ജി.എസ്.ടി ഐ.സി.യുവിലാണെന്ന വിമര്‍ശനവും രാഹുല്‍ നടത്തി. ലോകത്ത് എല്ലാ രാജ്യങ്ങളും കൂടുതല്‍ തൊഴില്‍ നല്‍കുകയും വളരുകയും ചെയ്യുമ്പോള്‍ ഇന്ത്യ അതിന് വിപരീതമായി സഞ്ചരിക്കുകയാണ്. മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ഡല്‍ഹിയില്‍ പി.എച്ച്ഡി ചേംബറിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അതേസമയം അതേസമയം ജി.എസ്.ടിയുടെ നേട്ടം ഏറ്റവും അധികാരം കിട്ടാന്‍ പോകുന്നത് ഉപഭോക്താക്കള്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി.എസ്.ടി വന്നതോടെ കമ്പനികള്‍ തമ്മിലുള്ള മത്സരം കൂടുമെന്നും അത് ഉല്‍പന്നങ്ങളുടെ വില കുറക്കുമെന്നും മോദി പറഞ്ഞു.