സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹരജി തള്ളി

Posted on: October 26, 2017 2:10 pm | Last updated: October 26, 2017 at 7:37 pm

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് തള്ളിയത്. പണവും സ്വാധീനവും ഉള്ളവര്‍ക്ക് അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ സാധിക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിനെ 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല.