രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വിജയം

Posted on: October 25, 2017 9:18 pm | Last updated: October 26, 2017 at 9:25 am
SHARE

പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം 24 പന്തുകള്‍ ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഓരോ ജയവുമായി ഒപ്പത്തിനൊപ്പമെത്തി.

7റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 29 റണ്‍സെടുത്ത ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും 68 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും 30 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.92 പന്തില്‍ 64 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികും, 21 പന്തില്‍ 18 റണ്‍സെടുത്ത എം.എസ്.ധോണിയും പുറത്താകാതെ നിന്നു. ടിം സൗത്തി, ആദം മില്‍നെ, മിച്ചല്‍ സാന്‍ട്‌നര്‍, ഗ്രാന്‍ഡ്‌ഹോം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here