ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും പതിനാലിനും

 
Posted on: October 25, 2017 10:27 am | Last updated: October 26, 2017 at 9:25 am

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡിസംബറില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒമ്പതിനും പതിനാലിനുമാണ് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 18ന് നടക്കും. എല്ലാ ബൂത്തുകളിലും വി വി പാറ്റ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നേരത്തെ, ഗുജറാത്തിനെ ഒഴിവാക്കി ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതി മാത്രം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നവംബര്‍ ഒമ്പതിനാണ് ഹിമാചല്‍ പ്രദേശിലെ വോട്ടെടുപ്പ്.
കഴിഞ്ഞ തവണ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു.

ബിജെപിയുടെ താത്പര്യം മാനിച്ചാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിക്കൊണ്ട് പോകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിയുടെ സ്വാധീനവലയത്തിലാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇതിനിടെ ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു.