തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് രാഷ്ട്രീയ ജീര്‍ണതയാണെന്ന് വിഎം സുധീരന്‍

Posted on: October 24, 2017 8:38 pm | Last updated: October 25, 2017 at 9:23 am
SHARE

തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീര്‍ണതയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും നടപടിയെടുക്കാത്തതിന്റെ പശ്ചാത്തലത്തിലാണു സുധീരന്റെ വിമര്‍ശനം.

തോമസ് ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട സര്‍വ നിയമലംഘനങ്ങളും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് വന്നു. ഇനിയും ചാണ്ടിയെ മന്ത്രിസ്ഥാനത്തു തുടരാന്‍ അനുവദിക്കുന്നതു മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീര്‍ണതയാണ് പ്രകടമാക്കുന്നത്. ചാണ്ടിയുമായുള്ള വഴിവിട്ട സാമ്പത്തികബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് മന്ത്രി അധികാരത്തില്‍ തുടരുന്നത് സുധീരന്‍ പറഞ്ഞു.

ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മടിക്കുന്നത് വ?ഴിവിട്ട സാമ്പത്തികബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here