ലക്‌നൗ-ആഗ്ര അതിവേഗ പാതയില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ പറന്നിറങ്ങി

Posted on: October 24, 2017 1:31 pm | Last updated: October 24, 2017 at 9:16 pm

ലക്‌നൗ : വ്യോമസേനയുടെ 16 വിമാനങ്ങള്‍ പരിശീലനത്തിന്റെ ഭാഗമായി ഉത്തരപ്രദേശിലെ ലക്‌നൗ-ആഗ്ര അതിവേഗ പാതയില്‍ രാവിലെ പറന്നിറങ്ങി. വിമാനത്താവളങ്ങള്‍ തകര്‍ക്കപ്പെടുകയോ റണ്‍വേ ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഹൈവേകളില്‍ വിമാനമിറക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്.

35,000 കിലോ ഭാരമുള്ള സി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, മിറാഷ് 2000, സുഖോയ് 30എംകെഐ തുടങ്ങിയ വിമാനങ്ങളാണു ഹൈവേയില്‍ സുഗമമായി ലാന്‍ഡ് ചെയ്തതും തിരികെ പറന്നതും. പരിശീലനം മൂന്നു മണിക്കൂര്‍ നീണ്ടു. ലക്‌നൗവില്‍നിന്ന് 65 കിലോമീറ്റര്‍ അകലെ ബംഗാര്‍മൗ ഭാഗത്തായിരുന്നു ലാന്‍ഡിങ് സ്ട്രിപ്. പാതയിലെ ഗതാഗതം നിയന്ത്രിച്ചായിരുന്നു പരിശീലനം.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്‌സപ്രസ് വേയാണ് ഇത്. 2016ലാണ് 302 കിലോമീറ്റര്‍ നീളമുള്ള ആറുവരി പാത നാടിന് സമര്‍പ്പിച്ചത്