തോമസ് ചാണ്ടിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ സര്‍ക്കാറിന് സമയം നല്‍കണം : കോടിയേരി

Posted on: October 24, 2017 10:31 am | Last updated: October 24, 2017 at 1:13 pm

കണ്ണൂര്‍: മന്ത്രി തോമസ് ചാണ്ടിക്കെതിരെ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുക്കും. എന്നാല്‍, റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള സമയം സര്‍ക്കാരിന് നല്‍കണമെന്നും കോടിയേരി പറഞ്ഞു.

തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളില്‍ ഭൂസംരക്ഷണ നിയമവും നെല്‍വയല്‍, തണ്ണീര്‍ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായും കാണിച്ചാണു കലക്ടര്‍ ടി.വി.അനുപമ റിപ്പോര്‍ട്ട് നല്‍കിയത്