സൂര്യനു കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കേണ്ടത് കോടതിയല്ല: സ്പീക്കര്‍

Posted on: October 22, 2017 8:13 pm | Last updated: October 22, 2017 at 8:13 pm

തിരുവനന്തപുരം: കലാലയ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. യുക്തിരഹിതമായ അഭിപ്രായപ്രകടനമാണ് ഹൈക്കോടതി നടത്തിയതെന്ന് സ്പീക്കര്‍ പറഞ്ഞു. കോടതി വിധി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സൂര്യനു കീഴിലുള്ള എല്ലാത്തിലും തീര്‍പ്പുണ്ടാക്കേണ്ടത് കോടതിയല്ല. അങ്ങനെ കോടതി വിചാരിക്കുന്നുണ്ടെങ്കില്‍ അത് അസംബന്ധമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ പോകുന്നതെന്നും കഴിഞ്ഞയാഴ്ചയായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.