പശുക്കടത്ത് നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാനൊരുങ്ങി ഉത്തരാഖണ്ഡ്

Posted on: October 22, 2017 7:57 pm | Last updated: October 23, 2017 at 9:31 am

ഡെറാഡൂണ്‍: കശാപ്പും,പശുക്കടത്തും നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാസംഘത്തെ നിയോഗിക്കാനൊരുങ്ങി ഉത്തരാഖണ്ഡ സര്‍ക്കാര്‍. കുമാണ്‍, ഗര്‍വാള്‍ മേഖലകളിലായി 11 പൊലീസ് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ഉത്തരവിട്ടു.

നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് സൂചന. മൂന്നു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുന്നതാണു ഗോവധ നിരോധന നിയമം.

പശുവിനെ കശാപ്പുചെയ്ത സംഭവങ്ങളിലെ അന്വേഷണം വേഗത്തിലാക്കുക, പശുക്കടത്തു തടയുക എന്നിവയാണു സംഘത്തിന്റെ പ്രധാന ചുമതല. കഴിഞ്ഞ ജൂലൈയില്‍ ഉത്തരാഖണ്ഡില്‍ ഗോവധം നിരോധിച്ചിരുന്നു.