കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച് സമവായം വേണമെന്ന് രാഹുല്‍ ഗാന്ധി

Posted on: October 22, 2017 3:24 pm | Last updated: October 22, 2017 at 8:00 pm

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച് സമവായം വേണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വനിത-സാമുദായിക പ്രാധിനിധ്യം ഉള്‍പ്പെടുത്തി പട്ടിക തയാറാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കി. കെ.പി.സി.സിയെ ഒഴിവാക്കി പുന:സംഘടന നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സംവരണം നല്‍കാത്തതിനെതിരെ രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പട്ടിക തയാറാക്കുമ്പോള്‍ എം.പിമാരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കേരളത്തിന്റെ ചുമതലയുള്ള മുകള്‍ വാസ്‌നിക്കുമായി ചര്‍ച്ച നടത്തണമെന്നും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്