Connect with us

Ongoing News

ഏഷ്യാകപ്പ്: പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ 4-0

Published

|

Last Updated

ധാക്ക: പാക്കിസ്ഥാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലില്‍ കടന്നു. സത്ബീര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ലളിത്, ഗുര്‍ജന്ത് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

39ാം മിനുട്ടില്‍ സത്ബീര്‍ സിംഗ് ഇന്ത്യന്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 51ാാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിംഗ് ലീഡ് ഉയര്‍ത്തി. 52ാം മിനുട്ടില്‍ ലളിതും 57ാം മിനുട്ടില്‍ ഗുര്‍ജന്ത് സിംഗും ലക്ഷ്യം കണ്ടതോടെ പാക് പതനം പൂര്‍ത്തിയായി.

 

നേരത്തെ, പൂള്‍ എ മത്സരത്തിലും ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഏഴ് പോയിന്റുമായി പൂള്‍ എയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്.

---- facebook comment plugin here -----

Latest