യുവജനക്ഷേമ ബോര്‍ഡിന്റെ പി എസ് സി പരിശീലനം ; പരിശീലന കേന്ദ്രങ്ങളാവാന്‍ അവസരം

Posted on: October 20, 2017 11:03 pm | Last updated: October 20, 2017 at 11:03 pm

പാലക്കാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് , മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പി എസ് സി പരിശീലനം നടത്തുന്നു.
പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ യൂത്ത് ക്ലബുകള്‍, സാംസ്‌ക്കാരിക സംഘടനകള്‍, സ്‌കൂള്‍-കോളെജ് പി ടി എ.കള്‍, ഗ്രന്ഥശാലകള്‍ തുടങ്ങിയവയില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ അഞ്ച് വരെ നല്‍കാം. കുറഞ്ഞത് 20 പേര്‍ക്കെങ്കിലും പരിശീലനം നല്‍കാന്‍ സൗകര്യമുള്ള ക്ലബുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കും.

ഒരു കേന്ദ്രത്തിന് പരിശീലനം സംഘടിപ്പിക്കാന്‍ അയ്യായിരം രൂപ അനുവദിക്കും. പരിശീലന കാലാവധി ഒരു മാസമോ അതില്‍ കൂടുതലോ ആകാം. ക്ലബുകളില്‍ പരിശീലനം നടത്താനുള്ള സൗകര്യം ഉണ്ടെങ്കില്‍ ക്ലബ് അംഗങ്ങളും ഭാരവാഹികളും യുവജനങ്ങളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെുള്ള വാര്‍ഡ്/ ബ്ലോക്ക്/ പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ അറിയാം. ഫോണ്‍: 0491-2505190.