Connect with us

Kerala

കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാന്‍ അല്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കലാലയ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വീണ്ടും. കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. ക്യാമ്പസുകളിലെ പഠനാന്തരീക്ഷം തകരരുത്. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറാണ്. മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴില്‍ ആക്കാനല്ലെന്നും കോടതി വ്യക്തമാക്കി.

പൊന്നാനി എംഇഎസ് കോളജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സമരത്തിനെതിരെ പൊലീസ് സംരക്ഷണം തേടി കോളജ് അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു. അതില്‍ അനുകൂല ഉത്തരവുണ്ടായിട്ടും പാലിക്കപ്പെട്ടില്ലെന്നതാണ് ഹര്‍ജിക്കാധാരം. കോളജ് കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.