വിഎസിന് ഇന്ന് 94ാം പിറന്നാള്‍

Posted on: October 20, 2017 11:36 am | Last updated: October 20, 2017 at 11:36 am

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് ഇന്ന് 94ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല. ആശംസകള്‍ അറിയിക്കാനായി നിരവധി പേര്‍ വിഎസിന്റെ വീട്ടിലേക്കെത്തി. ഇവരെ കുടുംബാംഗങ്ങള്‍ മധുരം നല്‍കി സ്വീകരിച്ചു.

ഫോണിലൂടെയും നിരവധി പേര്‍ ആശംസ അറിയിച്ചു. വൈകീട്ട് തിരുവനന്തപുരത്ത് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ വിഎസ് പങ്കെടുക്കും. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയിലായിരുന്നു വിഎസിന്റെ ജനനം.