സൈന ജയിച്ചു; സിന്ധു തോറ്റു

Posted on: October 20, 2017 7:23 am | Last updated: October 20, 2017 at 10:33 am

ഒദെന്‍സെ: ഡെന്‍മാര്‍ക്ക് ഓപണില്‍ സൈന നെഹ് വാള്‍ അട്ടിമറി സൃഷ്ടിച്ചപ്പോള്‍ പി വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി.

സ്‌പെയ്‌നിന്റെ ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മരിനെ നേരിട്ട ഗെയിമുകള്‍ക്ക് (22-20, 21-18) തോല്‍പ്പിച്ചാണ് സൈന ആദ്യ ദിവസം തന്റെതാക്കിയത്. ജപ്പാന്‍ ഓപണില്‍ കരോലിനയോടേറ്റ രണ്ടാം റൗണ്ട് തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയാണിത്.

അതേ സമയം, ചൈനയുടെ ചെന്‍ യുഫെയോട് പി വി സിന്ധു നേരിട്ട ഗെയിമുകള്‍ക്ക് പരാജയപ്പെട്ടത് നിരാശയായി. ലോക പത്താം നമ്പര്‍ താരത്തോട് 21-17, 23-21നാണ് സിന്ധുവിന്റെ തോല്‍വി. കൊറിയ ഓപണ്‍ ജേതാവായ സിന്ധു അതിന് ശേഷം തുടരെ രണ്ട് ടൂര്‍ണമെന്റുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ മാസം ജപ്പാന്‍ ഓപണിലും ഇപ്പോള്‍ ഡെന്‍മാര്‍ക്കിലും.
പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് എന്നിവര്‍ ആദ്യ റൗണ്ട് ജയിച്ചു. സായ് പ്രണീത് പുറത്തായി.

ഇന്ത്യയുടെ ശുഭാങ്കര്‍ ദേയെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ മുന്നേറ്റം. അടുത്ത എതിരാളി കൊറിയയുടെ യോന്‍ യോകാ് ജിനാണ്.