Connect with us

Ongoing News

ആജീവനാന്ത വിലക്കിനെതിരെ പോരാടാന്‍ തന്നെയാണ് തന്റെ തീരുമാനം: ശ്രീശാന്ത്

Published

|

Last Updated

ദുബൈ: ആജീവനാന്ത വിലക്കിനെതിരെ പോരാടാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഇന്ത്യയില്‍ കളിക്കാന്‍ വിലക്കിയാല്‍ മറ്റ് അന്താരാഷ്ട്ര ടീമുകള്‍ക്കു വേണ്ടി ക്രീസിലിറങ്ങുന്നത് ആലോചിക്കുമെന്നും തനിക്കെതിരെ ബി.സി.സി.ഐ ഗൂഢാലോചന നടത്തിയെന്നു തന്നെയാണ് അനുമാനിക്കേണ്ടതെന്നും ശ്രീശാന്ത് പറഞ്ഞു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റം ചെയ്‌തെന്ന് യാതൊരു തെളിവുമില്ലാഞ്ഞിട്ടും തന്നെ കളിക്കളത്തിന് പുറത്തു നിര്‍ത്തുമ്പാള്‍ കുറ്റക്കാരെന്ന് വ്യക്തമായ തെളിവുകളുള്ള ടീമുകളെ ലളിതമായ ശിക്ഷകള്‍ നല്‍കി കളിക്കാന്‍ അനുവദിക്കുന്നു. മലയാളിയായ തന്നെ രക്ഷിക്കാനും പിന്തുണക്കാനും ശക്തരായ ആളുകളില്ല. മലയാളികളെല്ലാം തനിക്കൊപ്പമുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും ശ്രീശാന്ത് പറഞ്ഞു.

---- facebook comment plugin here -----

Latest