ആര്‍.എസ്.സി ടാലന്റ് കളക്ഷന്‍ തുടങ്ങി

Posted on: October 19, 2017 7:23 pm | Last updated: October 19, 2017 at 7:23 pm

തായിഫ്: രിസാല സ്റ്റഡി സര്‍ക്കിള്‍ രാജ്യവ്യാപകമായി നടത്തി വരുന്ന സാഹിത്യോസവിന്റെ ഭാഗമായി സഊദി വെസ്റ്റ് നാഷനലിന്റെ കീഴില്‍ കലാപ്രതിഭകളുടെ വിവര ശേഖരണത്തിനുള്ള ടാലന്റ് കളക്ഷന്‍ ഫോം തായിഫ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹമ്മദ് ഇര്‍ഫാന്‍ ഉത്ഘാടനം ചെയ്തു.

30 വയസ്സിന് താഴെയുള്ള മുഴുവന്‍ മലയാളി പ്രവാസി കലാപ്രതിഭകള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സാഹിത്യോത്സവ് സംവിധാനിച്ചിട്ടുള്ളത്. യൂനിറ്റ്, സെക്ടര്‍, സെന്റ്രല്‍ മത്സരങ്ങള്‍ക്ക് ശേഷം നവമ്പര്‍ 24നു നാഷനല്‍ മത്സരങ്ങള്‍ മക്കയില്‍ നടക്കും. മാപ്പിളപ്പാട്ട്, ഖവ്വാലി ഉള്‍പ്പടെ 67 ഇനങ്ങളിലായി 6 വിഭാഗമായാണ് മത്സരങ്ങള്‍. കിഡ്‌സ്,പെണ്‍കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്ള മത്സരങ്ങളും ഇക്കൊല്ലം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ത്വല്‍ഹത്ത് കൊളത്തറ( നാഷനല്‍ ജനറല്‍ കണ്‍വീനര്‍)മുസ്തഫ കോട്ടക്കല്‍, നാസര്‍ സഖാഫി, സയ്യിദ് സുഫ്യാന്‍, ഒ.കെ.ബാസിത് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു.