ജിയോ നിരക്കുകള്‍ കൂട്ടി

Posted on: October 19, 2017 3:36 pm | Last updated: October 19, 2017 at 3:36 pm

മുംബൈ: റിലയന്‍സിന്റെ ജിയോ താരിഫ് നിരക്കുകള്‍ പരിഷ്‌കരിച്ചു. 399 രൂപയുടെ ധന്‍ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി വര്‍ധിപ്പിച്ചു. പ്ലാന്‍ പ്രകാരം പ്രതിദിനം ഒരു ജി ബി ഡാറ്റ വീതം 84 ദിവസം ഉപയോഗിക്കാം. സൗജന്യ കോള്‍, എസ് എം എസ് എന്നിവയും ഇതോടൊപ്പം ലഭിക്കും. 399 രൂപയുടെ പ്ലാന്‍ കാലാവധി 70 ദിവസമായി ചുരുക്കിയിട്ടുണ്ട്.

509 രൂപ പ്ലാനിന്റെ കാലാവധി 56 ദിവസത്തില്‍ നിന്ന് 49 ദിവസമാക്കി കുറച്ചു. 999 രൂപ പ്ലാനിലെ ഡേറ്റാ ലഭ്യത 90 ജി ബിയില്‍ നിന്ന് 60 ജി ബിയായി കുറച്ചിട്ടുണ്ട്. ആറ് മാസത്തെ കാലാവധിയുള്ള 1999 രൂപ പ്ലാനില്‍ 125 ജി ബി ലഭിക്കും. 120 ദിവസമായിരിക്കും പ്ലാനിന്റെ കാലാവധി. 4999 രൂപയുടെ പ്ലാനിന്റെ കാലാവധി ഒരു വര്‍ഷമാക്കി.

ദീപാവലി ധമാക്ക ഓഫറും ജിയോ അവതരിപ്പിച്ചു. ഇതുപ്രകാരം 149 രൂപ പ്ലാനില്‍ 28 ദിവസത്തേക്ക് ഇനി നാലു ജി ബി ഡേറ്റ ലഭിക്കും. നിലവില്‍ രണ്ട് ജി ബിയാണ് ലഭിച്ചുവരുന്നത്. നിരക്ക് വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.