തേഞ്ഞിപ്പലത്ത് ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

Posted on: October 19, 2017 1:25 pm | Last updated: October 19, 2017 at 1:25 pm
അപകടത്തില്‍ മരിച്ച അമീന്‍, ഫാസില്‍

തേഞ്ഞിപ്പലം: ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. ചേളാരി ആലുങ്ങല്‍ കണ്ണച്ചന്‍ തൊടി അസീസിന്റെ മകന്‍ ഫാസില്‍ (19), ചേളാരി പടിക്കല്‍ ടിസി സുലൈമാന്റെ മകന്‍ അമീന്‍ (18) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷന്‍ വളപ്പിലാണ് സംഭവം. വേങ്ങരയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.