പീഡിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ല; സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Posted on: October 19, 2017 10:18 am | Last updated: October 19, 2017 at 3:26 pm

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച മുന്‍ അന്വേഷണ സംഘത്തിനെതിരെ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് കഴിഞ്ഞ സര്‍ക്കാറിന് രണ്ട് തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സരിത പരാതിയില്‍ ആരോപിക്കുന്നു.

മുന്‍സര്‍ക്കാറിന്റെ ഭാഗമായവരായിരുന്നു പ്രതിസ്ഥാനത്ത്. അതിനാല്‍ അന്ന് കേസ് അട്ടിമറിക്കപ്പെട്ടു. കേസില്‍ തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി ശ്രമം നടക്കുന്നുവെന്നും പരാതിയില്‍ സരിത പറയുന്നു. പീഡിപ്പിച്ചവരുടെ പേരുകള്‍ സരിത പരാതിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.