Kerala
തമിഴ്‌നാട്ടില്‍ വാഹനാപകടം; നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിന് സമീപം രാമനാഥത്ത് കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ നാല് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളും മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ് (37), പ്രദീപ് (33), പ്രകാശിന്റെ ഭാര്യ പ്രിയ (34), പന്തളം മങ്ങാരം ഇടത്തറയില്‍ ജോഷി (29), തമിഴ്‌നാട് സ്വദേശികളായ മിഥുന്‍, ശരവണന്‍, ഡ്രൈവര്‍ ശിവ എന്നിവരാണ് മരിച്ചത്. പ്രിയയുടെ സഹോദരി പ്രിന്‍സിക്ക് പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം. ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ ഇന്ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പോകുന്ന വഴിയാണ് കാര്‍ അപകടത്തില്‍പെട്ടത്.
---- facebook comment plugin here -----