Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: ദിലീപ് ഒന്നാം പ്രതിയാകും

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതി ആയേക്കും. നിലവില്‍ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ ഒന്നാം പ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്.

ഗൂഢാലോചന നടത്തിയത് കൃത്യത്തില്‍ പങ്കെടുത്തതിന് തുല്ല്യമാണ്. കൃത്യം ചെയ്തവര്‍ക്ക് നടിയോട് മുന്‍വൈരാഗ്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നാളെ അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.

ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിലീപ് ഒന്നാം പ്രതിയാകുന്നതോടെ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും.

Latest