Connect with us

Kerala

മുങ്ങിയ കപ്പിലിന്റെ തിരച്ചില്‍ ദൗത്യമേറ്റെടുക്കാന്‍ നാവികസേന വിമാനമെത്തി

Published

|

Last Updated

കൊച്ചി: ഫിലിപ്പീന്‍സ് മേഖലയില്‍ മുങ്ങിയ എംവി എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലിലെ ജീവനക്കാര്‍ക്കുവേണ്ടി തിരച്ചില്‍ രക്ഷാദൗത്യവുമായി ഇന്ത്യന്‍ നാവികസേനയുടെ വിമാനം മനിലയില്‍ ഇന്നു രാവിലെ ഇന്ത്യന്‍ സമയം ആറിന് എത്തി. അല്‍പസമയത്തിനുശേഷം തിരച്ചിലിനായി പറന്നു. കാറ്റു നിറച്ച് സഞ്ചരിക്കാവുന്ന റബര്‍ വള്ളവും ദുരന്തത്തിന് ഇരയായവരെ കണ്ടെത്തിയാല്‍ നല്‍കാന്‍ വെള്ളവും ഭക്ഷണവും മരുന്നും വിമാനത്തില്‍ കരുതിയിട്ടുണ്ട്. റബര്‍ വള്ളത്തില്‍ 10 പേര്‍ക്കു സഞ്ചരിക്കാം.

ബോയിങ് പി–8ഐ എല്‍ആര്‍എംആര്‍ വിമാനം പറത്തുന്നതു കമാന്‍ഡര്‍ എം. രവികാന്താണ്. ഫിലിപ്പീന്‍സിലെ വിലമോര്‍ എയര്‍ബേസില്‍നിന്നാണു തിരച്ചില്‍ ദൗത്യത്തിനു തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ ആരക്കോണം നേവല്‍ എയര്‍ബേസില്‍നിന്ന് അര്‍ധരാത്രിക്കുശേഷം പുറപ്പെട്ടതാണു വിമാനം. കപ്പലിന്റെ ക്യാപ്റ്റന്‍ രാജേഷ് നായര്‍ മലയാളിയാണ്. 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ 10 പേര്‍ക്കുവേണ്ടിയാണു തിരച്ചില്‍. അവരില്‍ മലയാളികളുണ്ടെന്നാണു വിവരം.