മിതാഷിയുടെ 4കെ എല്‍ ഇ ഡി ടിവി വിപണിയില്‍

Posted on: October 16, 2017 12:36 am | Last updated: October 15, 2017 at 9:12 pm

കൊച്ചി: മുന്‍നിര ഗാര്‍ഹിക ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ മിതാഷി, 55 ഇഞ്ച് 4 കെ, കെര്‍വ്ഡ് എല്‍ഇഡി ടിവി വിപണിയിലെത്തിച്ചു. 55, 50, 39, 32 ഇഞ്ച് എല്‍ഇഡി ടിവികള്‍ നേടിയ വന്‍ വിപണന വിജയത്തെ തുടര്‍ന്നാണ് 55 ഇഞ്ച് കെര്‍വ്ഡ് എല്‍ ഇ ഡി ടിവിയുടെ അവതരണം.

ഇന്നുവരെ പ്രേക്ഷകന്‍ അനുഭവിച്ചിട്ടില്ലാത്ത, വ്യക്തതയേറിയ ചിത്രങ്ങളാണ് കെര്‍വ്ഡ് 4 കെ യുഎച്ച്ഡി സെലൂഷന്‍ ലഭ്യമാക്കുന്നത്.
അള്‍ട്രാ എച്ച്ഡി 2160 പി, 3840 – 2160 റസലൂഷന്‍ 4,00,000 : 1 ഡൈനാമിക് കോണ്‍ട്രാസ്റ്റ് അനുപാതം, എന്നിവക്ക് പിന്തുണ നല്‍കുന്ന സാംസംഗ് പാനല്‍ നല്‍കുക മികവുറ്റ ലോകോത്തര ദൃശ്യങ്ങളാണ്.

ആധുനിക പ്രേക്ഷകന്റെ അഭീഷ്ടങ്ങളെല്ലാം പുതിയ സ്മാര്‍ട്ട് എല്‍ഇഡി ടിവിയില്‍ ഉണ്ട്. യുഎസ്ബി മൂവി പ്ലഗ് – ആന്‍ഡ് പ്ലേ, എച്ച് ഡി എം ഐ ഇന്‍പുട്ട്, പിസി ഇന്‍പുട്ട്, ബില്‍റ്റ്-ഇന്‍, വൈ-ഫൈ, സ്‌ക്രീന്‍ മിററിങ്ങ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ടെലിവിഷന് മൂന്ന് വര്‍ഷ വാറന്റി ഉണ്ട്. സൗജന്യ വാള്‍ മൗണ്ടിങ്ങും.
ടെലിവിഷന്‍ ആസ്വാദനത്തിലെ പുതിയൊരു നാഴികകല്ലാണ് കെര്‍വ്ഡ് എല്‍ ഇ ഡി ടിവി എന്ന് മിതാഷി സിഎംഡി രാകേഷ് ദുഗാര്‍ പറഞ്ഞു. വില 79,990 രൂപ.