ഇബ്‌റാഹീം സിദ്ദീഖി അമേരിക്കയിലേക്ക്

Posted on: October 15, 2017 9:52 pm | Last updated: October 15, 2017 at 9:52 pm

മലപ്പുറം: അമേരിക്കയിലെ നോട്രി ഡാം യൂണിവേഴ്‌സിറ്റിയില്‍ ‘മദ്‌റസ സിസ്‌കോഴ്‌സ്’ പ്രോജക്ടിലേക്ക് ഇബ്‌റാഹീം സിദ്ദീഖിയെ തിരഞ്ഞെടുത്തു. ആധുനികതയുടെ വെല്ലുവിളികളെ ബൗദ്ധികമായി മുസ്‌ലിം ലോകം എങ്ങനെ സമീപിക്കണം എന്ന വിഷയത്തിലാണ് പ്രോജക്ട്.

ഫെല്ലോഷിപ്പോടു കൂടിയുള്ള കോഴ്‌സിന്റെ കാലാവധി രണ്ട് വര്‍ഷമാണ്. ഡിസംബര്‍ അവസാന വാരം നേപ്പാളില്‍ നടക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സ് അടക്കം ഷാര്‍ജ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന സ്‌കോളേഴ്‌സ് മീറ്റിലും ഇതോടെ സിദ്ദീഖിക്ക് പങ്കെടുക്കാനാകും.

അരീക്കോട് മജ്മഇല്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇപ്പോള്‍ ഡല്‍ഹി ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥിയാണ്. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ചെമ്മലശ്ശേരി പരേതനായ കുപ്പാലത്ത് മുഹമ്മദ്-ആസിയ ദമ്പതികളുടെ മകനാണ്.