തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം പുനഃസ്ഥാപിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് മുതിര്‍ന്ന കേണ്‍ഗ്രസ്സ് നേതാവ് എ.കെ ആന്റണി.വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വ കക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്യാമ്പസില്‍ രാഷ്ട്രീയം വിലക്കിയാല്‍ വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുമെന്നും കോടിയേരി ബാലകൃഷണന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കിയ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണെങ്കില്‍ വിധിയില്‍ ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടു.