അഗ്നിരക്ഷാസേന എല്ലാ വിധ ആധുനിക സംവിധാനത്തോടെ സജ്ജീകരിക്കുമെന്ന് മുഖ്യമന്ത്രി

Posted on: October 13, 2017 8:45 pm | Last updated: October 13, 2017 at 8:45 pm

സംസ്ഥാന അഗ്‌നിരക്ഷാസേന എല്ലാ വിധ ആധുനികസംവിധാനങ്ങളോടും കൂടി സജ്ജീകരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ടവരാണ് അഗ്‌നിരക്ഷാസേന. ദുരന്തസ്ഥലങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാനും രക്ഷാനടപടികളിലേര്‍പ്പെടാനും സേനയ്ക്ക് അത്യന്താധുനിക സജ്ജീകരണങ്ങള്‍ അനിവാര്യമാണ്.

ലോക ദുരന്ത ലഘൂകരണദിനാചരണത്തോടനുബന്ധിച്ച് അഗ്‌നി രക്ഷാ വകുപ്പ് നടപ്പാക്കുന്ന ആപത് മിത്ര പദ്ധതിയുടെയും സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണസേനയുടെ രൂപീകരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.