Connect with us

International

ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി ; ഇന്ത്യക്കാരായ 11 ജീവനക്കാരെ കാണാതായി

Published

|

Last Updated

ടോക്യോ: പസഫിക് സമുദ്രത്തിലെ ചുഴിലിക്കാറ്റിനെത്തുടര്‍ന്ന് ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്. 26 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഫിലിപ്പീന്‍സ് തീരത്തിന് 280 കിലോമീറ്റര്‍ ദൂരത്തുകൂടി സഞ്ചരിക്കുന്നതിനിടെ കപ്പലില്‍നിന്ന് അപായ സിഗ്‌നല്‍ ലഭിച്ചിരുന്നുവെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട കപ്പലിന് സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാര്‍ 15 പേരെ രക്ഷപെടുത്തി. എന്നാല്‍ 11 ജീവനക്കാരെ രക്ഷപെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് വക്താവ് അറിയിച്ചു. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കാണാതായ കപ്പല്‍ ജീവനക്കാര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest