റോഹിംഗ്യകളുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കണം: സുപ്രീം കോടതി

Posted on: October 13, 2017 3:43 pm | Last updated: October 14, 2017 at 9:13 am
ഡല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ചിത്രം: ഇര്‍ശാദ് ഇബ്‌റാഹിം

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ നവംബര്‍ 21 വരെ നാടുകടത്തരുതെന്ന് സുപ്രീം കോടതി. ദേശീയ സുരക്ഷിതത്വം പ്രധാനമെങ്കിലും മനുഷ്യാവകാശങ്ങളും പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.

നിഷ്‌കളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാകില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ റോഹിംഗ്യകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് നവംബര്‍ 21ന് വീണ്ടും പരിഗണിക്കും. അഡ്വ. പ്രശാന്ത് ഭൂഷനാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.