Connect with us

International

ആസ്‌ത്രേലിയയുടെ രഹസ്യ വിവരങ്ങള്‍ ചൈന ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

സിഡ്‌നി: ആസ്‌ത്രേലിയന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ അതീവഹ നയതന്ത്ര രഹസ്യം ചോര്‍ത്തിയതിന് പിന്നില്‍ സംശയത്തിന്റെ മുന ചൈനയിലേക്കാണ് നീങ്ങുന്നത്.
ആസ്‌ത്രേലിയയുടെ എഫ്35 സ്‌റ്റേല്‍ത്ത് ഫൈറ്റര്‍, പി എട്ട് നിരീക്ഷണ വ്യോമ പദ്ധതികളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ആസ്‌ത്രേലിയന്‍ സിഗ്‌നല്‍സ് ഡയറക്ട്രേറ്റ് ആണ് വിവരം പുറത്തുവിട്ടത്.

പ്രതിരോധ കരാര്‍ സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇത് ചൈനീസ് ഹാക്കര്‍മാര്‍ വ്യാപകമായി ഉപയോഗിക്കുന്ന ചൈനാ ചോപ്പര്‍ സംവിധാനമാണെന്നതാണ് ചൈനയാണിതിനു പിന്നിലെന്ന് സംശയിക്കാന്‍ കാരണം. 30 ജി ബി നിര്‍ണായക വിവരങ്ങളാണ് ചോര്‍ന്നത്.

വിവരങ്ങള്‍ ചോര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ വിവരമറിയുന്നത്. വിമാനങ്ങളുടെ പദ്ധതി രഹസ്യങ്ങള്‍ക്കൊപ്പം പുതിയ കപ്പലിന്റെ ഒരു വയര്‍ ഫ്രെയിം ചിത്രവും നഷ്ടപ്പെട്ടിട്ടുണ്ട്. ശതകോടികളുടെ ആയുധപദ്ധതിയിലുള്‍പ്പെട്ട ആസ്‌ത്രേലിയന്‍ പദ്ധതികള്‍ ഇതുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റവാളികളുടെ ഇഷ്ട ലക്ഷ്യമാണ്