ഷവോമി എം ഐ എം ഐ എക്‌സ്2 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

Posted on: October 13, 2017 9:12 am | Last updated: October 13, 2017 at 12:13 am

കൊച്ചി: ആഗോള സാങ്കേതിക വിദ്യ സേവനദാതാക്കളായ ഷവോമി, ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട് ഫോണ്‍ എം ഐ എം ഐ എക്‌സ്2 വിപണിയില്‍ അവതരിപ്പിച്ചു.

എം ഐ എം ഐ എക്‌സ്2ലൂടെ ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഷവോമി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 18:9 ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള 5.99 ഇഞ്ച് സ്‌ക്രീന്‍ മുന്‍ഭാഗത്ത് പൂര്‍ണമായും നിറഞ്ഞു നില്‍ക്കുന്നു. എം ഐ എം ഐ എക്‌സ്2 നിര്‍മിച്ചിരിക്കുന്നത് യഥാര്‍ത്ഥ സങ്കല്‍പത്തിലാണ്. കഴിഞ്ഞ ഒക്‌ടോബറില്‍ ഇറങ്ങിയ എം ഐ എം ഐ എക്‌സ്‌നേക്കാള്‍ 11.9 ശതമാനം ചെറുതാണ് പുതിയ ഫോണ്‍. ഹിഡന്‍ സ്പീക്കറാണ് മറ്റൊരു പ്രത്യേകത. മൊത്തം 43 നെറ്റ്‌വര്‍ക്ക് ബ്രാന്‍ഡ്‌സ് ആണ് പുതിയ ഫോണിലുള്ളത്. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ആണ് ഫോണിന്റെ കരുത്ത്. 12
മെഗാപിക്‌സല്‍ കാമറയിലുള്ളത് സോണി ഐ എം എക്‌സ് 386 സെന്‍സര്‍.

എം ഐ എം ഐ എക്‌സ്2, ഇന്ത്യയില്‍ 6 ജിബി + 128 ജിബി പതിപ്പിലാണ് ലഭിക്കുക. എം ഐ ഡോട്ട് കോം. ഫഌപ്കാര്‍ട്ട് പ്ലാറ്റ് ഫോമുകളില്‍ ഒക്‌ടോബര്‍ 17-ന് ഉച്ചക്ക് 12 മണിക്ക് എം ഐ ആരാധകര്‍ക്കായി സ്‌പെഷല്‍ പ്രിവ്യൂ സെയില്‍സും ഉണ്ട്. 2160 ഃ 1080 റസലൂഷന്‍, കോണിംഗ് ഗോറില്ല ഗ്ലാസ്, ഡിസിഐ – പി 3 കളര്‍ ഗാമട്ട് 7 സീരീസ്, അലൂമിനിയം അലോയ് ഫ്രെയിം, 18 കാരറ്റ് സ്വര്‍ണം പൂശിയ കാമറ റിം, 12 എം പി പിന്‍ കാമറ, ഭാരം 185 ഗ്രാം എന്നിവയാണ് മറ്റ് ഘടകങ്ങള്‍. വില 35, 999 രൂപ.