Connect with us

Kerala

കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍ അന്തരിച്ചു

Published

|

Last Updated

പാലക്കാട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍ (74) അന്തരിച്ചു. ചങ്ങലേരിയില്‍ മതപ്രഭാഷണ പരിപാടിയില്‍ പ്രാര്‍ഥന നിര്‍വഹിച്ച് മടങ്ങിയെത്തിയ ശേഷം സ്വവസതിയില്‍ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. പാലക്കാട് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി, പാലക്കാട് ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, മര്‍കസുല്‍ അബ്‌റാര്‍ പ്രസിഡന്റ്, ജാമിഅ ഹസനിയ്യ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യു എ ഇ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, അല്‍ഐന്‍ ശൈഖ് മറിയം ബിന്‍ത് ഹംദാന്‍ മസ്ജിദ് എന്നിവിടങ്ങളില്‍ മുദര്‍രിസും ഇമാമുമായിരുന്നു. യു എ ഇയില്‍ 20 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം സംഘടനാരംഗത്ത് സജീവമായിരുന്നു.

ചുങ്കത്ത് മൊയ്തു മുസ്‌ലിയാരില്‍ നിന്നാണ് പ്രാഥമിക മതപഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടിയിട്ടുണ്ട്. മേക്കാടന്‍ മൊയ്തു മുസ്‌ലിയാര്‍, കുഞ്ഞാനു മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, കുഞ്ഞലവി മുസ്‌ലിയാര്‍ താഴക്കോട്, എം എം അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ പ്രധാന ഉസ്താദുമാരാണ്. കൊമ്പംകല്ല്, വള്ളുവമ്പ്രം, തയ്യോട്ടുചിറ, എപിക്കാട് എന്നിവിടങ്ങളില്‍ മുദര്‍രിസായിരുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടിന് കുമരംപുത്തൂര്‍ പള്ളിക്കുന്ന് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍

ഭാര്യ: സുലൈഖ. മക്കള്‍: അബ്ദുല്‍ ലത്വീഫ് ഹാജി, അബ്ദുല്‍ സലീം, അബ്ദുല്‍ സത്താര്‍ സഖാഫി, ശരീഫ, സീനത്ത്. മരുമക്കള്‍: അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബുല്‍ ഹമീദ്,