സോളാര്‍; പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Posted on: October 12, 2017 12:09 am | Last updated: October 12, 2017 at 9:57 am

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി വകുപ്പ് തല നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. െ്രെകംബ്രാഞ്ച് ആസ്ഥാനത്തെ എസ് പി റെജി ജേക്കബിനെ തൃശൂര്‍ പൊലീസ് അക്കാഡമി അസിസ്റ്റന്റ് ഡയറക്ടറായും ട്രാഫിക് സൌത്ത് സോണ്‍ എസ് പി ജി അജിത്തിനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്കും മാറ്റി നിയമിച്ചു. ഡി വൈ എസ് പി മാരായ സുദര്‍ശന്‍, ജെയ് സണ്‍ എന്നിവരെ യഥാക്രമം യഥാക്രമം വയനാട് സ്‌പേഷ്യല്‍ ബ്രാഞ്ചിലേക്കും കാസര്‍കോഡ് ഡി സി ആര്‍ ബിയിലേക്കും മാറ്റി.

ഇപ്പോള്‍ എറണാകുളം സ്‌പേഷ്യല്‍ ബ്രാഞ്ച് എസ് ഐ ബിജു ലൂക്കോസിനെ കാസര്‍കോഡ് െ്രെകംബ്രാഞ്ചിലേക്കും മാള സി ഐ ബി റോയിയെ പത്തനംതിട്ട െ്രെകംബ്രാഞ്ച് കുറ്റാന്വേഷണ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്കു ം മാറ്റി. സോളാര്‍ കേസ് അന്വേഷണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടിയെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.