‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ്‌

Posted on: October 10, 2017 7:04 pm | Last updated: October 10, 2017 at 9:18 pm

കൊച്ചി: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്കു കത്തുനല്‍കിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശന്‍ അറിയിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്റെ രാമലീല സിനിമ കാണമെന്ന നടി മഞ്ജു വാര്യരുടെ പരാമര്‍ശം വ്യക്തിപരമാണെന്നും രമ്യ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.