പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് കോടതി

Posted on: October 10, 2017 2:55 pm | Last updated: October 10, 2017 at 9:10 pm
SHARE

കൊച്ചി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതു പിന്‍വലിക്കാവുന്നതാണെന്ന് ബോര്‍ഡ് കോടതി അറിയിച്ചിരിന്നു.

മാലിന്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെതിരെ അന്‍വര്‍ നല്‍കിയ ഹര്‍ജിയിലാണ് ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസിലെ എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ ഷബ്‌ന കെ. ശേഖര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പാര്‍ക്കില്‍ പരിശോധന നടത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആഗസ്റ്റ് 25ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 31ന് പരിശോധന നടത്തി പോരായ്മകള്‍ പരിഹരിക്കാന്‍ സെപ്തംബര്‍ 13ന് അന്‍വറിന് നോട്ടീസ് നല്‍കി. മലിനീകരണവുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിച്ചെന്ന് വ്യക്തമാക്കി അന്‍വര്‍ ബോര്‍ഡിന് മറുപടിയും നല്‍കിയിരിന്നു