വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; കേരളം സുരക്ഷിതമാണെന്ന് ഡിജിപി

Posted on: October 10, 2017 12:56 pm | Last updated: October 10, 2017 at 7:15 pm

 

തിരുവനന്തപുരം: കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്നെന്ന വാര്‍ത്ത അവാസ്തവമാണെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളം എല്ലാവര്‍ക്കും സുരക്ഷിതമായ സംസ്ഥാനമാണെന്നും ഹിന്ദിയിലും ബംഗാളിയിലുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തെ താറടിച്ചും മോശമാക്കിയും കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷ നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളുടെ ഭീതിയും ആശങ്കയും അകറ്റുന്നതിന് അവരെ നേരിട്ട് കണ്ട് പൊലീസ് ബോധവത്കരണം നടത്തും