യുഎസിലെ ടെക്‌സസില്‍ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു

Posted on: October 10, 2017 9:24 am | Last updated: October 10, 2017 at 11:56 am

ടെക്‌സസ്: യുഎസിലെ ടെക്‌സസില്‍ ടെക് യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഇന്നു വൈകിട്ടോടെയാണ് സംഭവം. അക്രമി ക്യാംപസിനുള്ളില്‍ തന്നെയാണെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതേത്തുടര്‍ന്ന് ക്യാംപസ് താല്‍ക്കാലികമായി അടച്ചു.

യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയെന്നു സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സ്‌റ്റേഷനില്‍ എത്തിച്ചതിനുപിന്നാലെ മറ്റൊരാള്‍ തോക്കെടുത്ത് പൊലീസുകാരന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു. തുടര്‍ ഇയാള്‍ ഓടി രക്ഷപെട്ടുവെന്ന് യൂണിവേഴ്‌സിറ്റി വക്താവ് ക്രിസ് കുക്ക് പറഞ്ഞു. അക്രമിക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി