Connect with us

Gulf

അധ്യാപകര്‍ മാതൃകാ വ്യക്തിത്വം ഉള്ളവരാകണം: യുഎഇ വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

അബുദാബി: അധ്യാപകര്‍ സമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും റോള്‍ മോഡലായിരിക്കണമെന്ന് യു എ ഇ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്‌റഹിം അല്‍ ഹമ്മാദി പറഞ്ഞു. അബുദാബിയില്‍ ഇന്നലെ തുടക്കം കുറിച്ച ഖുദ്‌വ 2017 അന്താരാഷ്ട്ര ടീച്ചേഴ്‌സ് ഫോറത്തിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക നിലവാരമുള്ള വിദ്യാഭ്യാസമാണ് യു എ ഇ മുന്നോട്ട് വെക്കുന്നത്.

എല്ലാ രാജ്യങ്ങളും അവരുടെ സാമ്പത്തിക മേഖലയുടെ നല്ലൊരു ഭാഗം വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കുന്നു. സാങ്കേതിക വിദ്യയുടെ മുന്നേറ്റം വിദ്യാഭ്യാസ മേഖലയില്‍ ഗുണകരമായ നിരവധി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു മേഖലകളില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പോലെ വിദ്യാഭ്യാസ മേഖലയിലും നാം സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കുടുതല്‍ ഉപയോഗിക്കേണ്ടതുണ്ട്. ശരാശരി വിദ്യാര്‍ഥി രണ്ടു വര്‍ഷംകൊണ്ട് പഠിക്കുന്ന കരിക്കുലം സാങ്കേതിക വിദ്യയുടെ ഫലമായി ഒരു വര്‍ഷത്തിനകം പഠിക്കുന്ന അവസ്ഥ നിലവിലുണ്ട്.

10-12 ക്ലാസുകളിലെ കുട്ടികള്‍ക്കായി ക്രിയേറ്റീവ് ഡിസൈന്‍ പദ്ധതി ഈ മാസം മുതല്‍ ആരംഭിക്കും. മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന നിരവധി മത്സരങ്ങള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൈ ന്യൂസ് അറേബ്യ അവതാരക ജെസ്സി എല്‍ മുര്‍ മോഡറേറ്ററായിരുന്നു.

 

 

Latest