സാമ്പത്തിക നോബല്‍ ; പരിഗണനപട്ടികയില്‍ രഘുറാം രാജനും

Posted on: October 7, 2017 6:35 pm | Last updated: October 7, 2017 at 6:35 pm

ന്യൂഡല്‍ഹി: സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍ ഇടം നേടി. അന്തിമപരിഗണനയിലുള്ള ആറു പേരില്‍ ഒരാളാണ് രഘുറാം രാജനെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

കോര്‍പ്പറേറ്റ് ഫിനാന്‍സ് രംഗത്തെ സംഭാവനകളാണ് രഘുറാമിനെ സാധ്യതാപട്ടികയിലേക്ക് പരിഗണിക്കുന്നതിന് ഇടയാക്കിയത്. അന്താരാഷ്ട്ര നാണ്യ നിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള രഘുറാം രാജന്‍ ഇപ്പോള്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ്.