ഹാദിയ കേസ്: എന്‍ഐഎക്കെതിരായ സര്‍ക്കാര്‍ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലം: കുമ്മനം

Posted on: October 7, 2017 2:58 pm | Last updated: October 7, 2017 at 2:58 pm
SHARE

വടകര: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദത്തോട് സന്ധി ചെയ്യുകയാണ്. ഭീകരവാദത്തോട് സന്ധി ചെയ്യുന്ന ഇരു മുന്നണികളും നാടിന് ആപത്താണ്.

ഷഫീന്‍ ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയതാണ്. അത് സര്‍ക്കാര്‍ അവഗണിക്കുകയാണ്. ജിഹാദി ഭീകര്‍ക്ക് തേനും പാലും നല്‍കി അവരെ താരാട്ടി വളര്‍ത്തിയത് ഇടത് വലത് മുന്നണികളാണ്. ജിഹാദി ഭീകരര്‍ സൃഷ്ടിക്കുന്ന ഭീഷണി ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ജനരക്ഷാ യാത്രക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

LEAVE A REPLY

Please enter your comment!
Please enter your name here